മണിപുരിൽ സ്ത്രീകൾക്ക് എതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട ഫൊറോന സി.എൽ.സി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫൊറോന സി.എൽ.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പ്രതിഷേധ കൂട്ടായ്മയും നടത്തി. കത്തീഡ്രൽ ദേവാലയത്തിയിൽ നിന്നു രൂപത സി.എൽ.സി ഡയറക്ടർ ഫാ. സിബു കള്ളപ്പറമ്പിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു.

യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. ഡോ. സിസ്റ്റർ റോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രതിഷേധ പ്രഭാഷണം കേരള പോലീസ് അക്കാദമി എച്ച് ആർ മെന്റർ ഡിംപിൾ റീഷെൻ നിർവഹിച്ചു.

continue reading below...

continue reading below..


ഇരിങ്ങാലക്കുട രൂപത സി.എൽ.സി ജോയിന്റ് സെക്രട്ടറി ആഗ്ന ബെന്നി, വൈസ് പ്രസിഡണ്ട് മരിയ ജോസഫ്, വനിത ഫോറം കോഡിനേറ്റർ അലീന പോൾ എന്നിവർ സംസാരിച്ചു.

പ്രതിഷേധ റാലിക്ക് നേതൃത്വം നിർവഹിച്ച് ഫൊറോന സി.എൽ.സി ഡയറക്ടർ ഫാ. ജിനോ തെക്കിനിയേത്ത്, കത്തീഡ്രൽ സഹവികാരി സിബിൻ വാഴപ്പിള്ളി, രൂപത അസിസ്റ്റന്റ് ഡയറക്ടർ ചാൾസ് ചിറ്റാട്ടുകരക്കാരൻ, സംസ്ഥാന പ്രസിഡന്റ് ഷോബി കെ പോൾ, പ്രസിഡന്റ് അമൽ ബെന്നി, വൈസ് പ്രസിഡന്റ് ടിന്റോ, കെൽവിൻ, സെക്രട്ടറി ജോഫിൻ, ജോയിൻ സെക്രട്ടറി ആൽബിൻ, ട്രഷർ റോജസ് റോയ് എന്നിവർ സന്നിഹിതരായിരുന്നു. ഫൊറോന സി.എൽ.സി വൈസ് പ്രസിഡന്റ് നിത്യ വിൻസെന്റ് യോഗത്തിന് നന്ദി പറഞ്ഞു.

You cannot copy content of this page