ഓട്ടോ തൊഴിലാളികളും റെയിൽവേ ജീവനക്കാരും റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കി

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഓട്ടോറിക്ഷ തൊഴിലാളികളും റെയിൽവേ ജീവനക്കാരും ശ്രമദാനത്തിലൂടെ റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രാജേഷ്, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധി ഷാജു ടി.എസ്, അബ്ദുൽ ലത്തീഫ്, ഗഫൂർ, ജോൺസൻ വറീത്, റിയാദ് ബി ആർ എന്നിവർ നേതൃത്വം നൽകി.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി പല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതിന് മുൻപൊന്നും കാണാത്ത രീതിയിലുള്ള പിന്തുണയാണ് വിവിധ മേഖലകളിൽ നിന്ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും സ്റ്റേഷന്‍റെ പുരോഗതിക്ക് വേണ്ടി ഒരുമിച്ച് നിൽക്കുന്ന ഒരു അവസ്ഥ ഇപ്പോൾ സംജാതമായിട്ടുണ്ട്.

continue reading below...

continue reading below..

ഞായറാഴ്ച നടന്ന ഈ സൽപ്രവർത്തി അടക്കം അതിന്‍റെ പ്രതിഫലനങ്ങളാണ്. പാസഞ്ചേഴ്സ് അസോസിയേഷന്‍റെ വാട്സപ്പ് ഗ്രൂപ്പിലൂടെ യാത്രികർ ആവശ്യപ്പെടുന്ന പല ആവശ്യങ്ങൾക്കും ജനപ്രതിനിധികൾ അതിലൂടെ തന്നെ മറുപടി നൽകുന്ന അവസ്ഥയും വന്നു ചേർന്നിട്ടുണ്ട്.

എം പിയും, മന്ത്രിയും , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഇപ്പോൾ സ്റ്റേഷൻ വികസനത്തിനായി ഒറ്റകെട്ടായി പ്രവർത്തിക്കുന്ന സാഹചര്യവും ഉണ്ട്.

ഇതുവരെ കാണാത്ത ഈ ഏകോപനം സ്റ്റേഷന്‍റെ പുരോഗതിക്കായി വിനിയോഗിക്കുകയാണ് ഇനി വേണ്ടത്. ഏവരും ഒറ്റക്കെട്ടായി നിന്നാൽ അതിനപ്പുറം വേറൊരു ശക്തിയില്ലെന്ന് ഓർക്കുക.

You cannot copy content of this page