സർട്ടിഫൈഡ് സംസ്കൃതം കോഴ്സുകൾ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും ചേർന്ന് നടത്തുന്ന സർട്ടിഫൈഡ് സംസ്കൃതം കോഴ്സുകൾ ആരംഭിക്കുന്നു. ഓരോ ഉപജില്ലയിലും മോഡൽ സംസ്കൃതം സ്കൂളുകളിൽ മുതിർന്നവർക്കായി എല്ലാ ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ നടക്കുന്നത്.

പത്തുമാസമാണ് കോഴ്സിന്‍റെ കാലാവധി. ഇരിങ്ങാലക്കുടയിൽ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കന്‍ററി സ്കൂൾ നടവരമ്പിൽ ആണ് ഈ കോഴ്സിന്‍റെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സ്കൂൾ ഓഫീസിലോ (9846416666) അഥവാ (04802820135) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

continue reading below...

continue reading below..

You cannot copy content of this page