യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. മത്സരത്തിൽ ചേർപ്പ് ടൈറ്റൻസ് ജേതാക്കളായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചേലക്കര വിജയികൾക്കുള്ള ട്രോഫി നൽകി.

continue reading below...

continue reading below..

മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് സുഭീഷ് കാക്കനാടൻ, കോൺഗ്രസ്സ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ഭരതൻ പൊന്തേങ്കണ്ടത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, വാർഡ് കൗൺസിലർ അവനാഷ് ഒ എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

You cannot copy content of this page