നെല്ല് സംഭരണ മാഫിയയ്ക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന് കർഷക മുന്നേറ്റം

തൊമ്മാന : കടുത്ത ചൂടിൽ വിളഞ്ഞ നെന്മണികൾ ഈർപ്പം കൂടുതലെന്ന് പറഞ്ഞു കർഷകരെ ദുരിതത്തിലാക്കി മുതലെടുപ്പ് നടത്തുന്ന നെല്ല് സംഭരണ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർഷക മുന്നേറ്റം. ഒന്നു ദശകം മുൻപ് നഡ്ഡന്ന പ്രസിദ്ധമായ മുരിയാട് കർഷകസമരം ഒത്തുതീർപ്പിൽ സര്ക്കാർ നൽകിയ ഉറപ്പ് പാഴാക്കുന്നു വെന്നും കർഷകമുന്നേറ്റം കോ ഓർഡിനേറ്റർ വര്ഗീസ് തൊടുപറമ്പിൽ പറയുന്നു.

പുഞ്ച കൊയ്തിലെ നെല്ല് ഈർപ്പം ഇല്ലാത്തതിനാൽ പാട വരമ്പിൽ നിന്നും സംഭരിക്കാമെന്നായിരുന്ന് വാഗ്ദാനം. എന്നാലും ഇപ്പൊൾ കർഷകരെ ഈർപ്പത്തിൻ്റെ പേരിൽ തൂക്കം കുറച്ചു കൊള്ളയടിക്കുകയും, വീണ്ടും ഉണക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. കൊടുംചൂടിൽ തൊമ്മാന കടുപ്പശ്ശേരികൃഷി ഭവന്റെ മുന്നിൽ കർഷകർ നെല്ല് ഉണക്കുന്നു സാഹചര്യം ഉണ്ടായി. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കർഷകമുന്നേറ്റം കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു.

You cannot copy content of this page