ഇരിങ്ങാലക്കുട : ഡോൺ ബോസ്‌കോ സ്കൂൾ ഡയമണ്ട് ജൂബിലി വിളംബര 5K റൺ ഏപ്രിൽ 1 ന് മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാനം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ്പ്രോ നിർവഹിക്കും. ആന്നേ ദിവസം രാവിലെ 7 മണിക്ക് പരിപാടി സുമ്പാ ഡാൻസോടു കൂടിയാണ് ആരംഭിക്കുന്നത്.
റെജിസ്ട്രേഷൻ ഫീസ് 200 രൂപയാണ് . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും ടീഷർട്ടുകളും, ബ്രേക്ക് ഫാസ്റ്റും ലഭിക്കുന്നതാണ് എന്ന് സംഘടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. click here to register
പത്രസമ്മേളനത്തിൽ ഫാ. സന്തോഷ് മാത്യു, ഫാ. ജോയ്സൺ മുളവരിക്കൽ, ഫാ. മനു പീടികയിൽ, ഫാ. ജോസിൻ താഴത്തേറ്റ്, സിസ്റ്റർ വി പി ഓമന, പോൾ ജോസ്, ലൈസാ സെബാസ്റ്റ്യൻ, സെബി മാളയ്ക്കൽ, ശിവപ്രസാദ് ശ്രീധരൻ, എ ബി സജിത്ത്, സിബി പോൾ, ബിനു ജോൺ, വിനിക് ജോസ് എന്നിവർ പങ്കെടുത്തു.