കെ.എ. തോമസ് മാസ്റ്റർ സ്മാരക പുരസ്കാരം ആനി രാജയ്ക്ക് സമർപ്പിച്ചു

മാള : കെ.എ. തോമസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ പുരസ്കാരം സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് സമര്‍പ്പിച്ചു. പുരസ്കാര സമ്മേളനം ഉന്നത വിദ്യഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. മാള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാവിനെ പ്രൊഫ. കുസുമം ജോസഫ് പരിചയപ്പെടുത്തി.

മന്ത്രി ഡോ. ആര്‍.ബിന്ദു പുരസ്കാര ജേതാവിന് പുരസ്കാരം സമര്‍പ്പിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സി ആര്‍ പുരുഷോത്തമന്‍ പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവീസ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ദേശീയതയും സാംസ്കാരിക സംഘര്‍ഷങ്ങളും എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് സ്മാരക പ്രഭാഷണം നടത്തി.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ വി വസന്തകുമാര്‍ യു എസ് ശശി അനുസ്മരണം നടത്തി. മാധ്യമ പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പിന്നിട്ട സി ആര്‍ പുരുഷോത്തമനേയും ഗ്രന്ഥശാല പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം നടത്തിയ ഐ ബാലഗോപാലിനേയും ചടങ്ങില്‍ ആദരിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക്, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുല്‍നാഥ്, എ ആര്‍ രാധാകൃഷ്ണന്‍, ടി കെ ശക്തിധരന്‍, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് എം ആര്‍ അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫൗണ്ടേഷന്‍ സെക്രട്ടറി പി കെ കിട്ടന്‍ സ്വാഗതവും ട്രഷറർ സി ടി ഗോകുല്‍നാഥ് കൃതജ്ഞതയും പറഞ്ഞു. കൊച്ചുത്രേസ്യ തോമസ്, റസ്സല്‍ തോമസ് എന്നിവര്‍ വേദിയിൽ സന്നിഹിതരായിരുന്നു.

You cannot copy content of this page