കലകളിലും വിദ്യാരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച് ലക്ഷ്മി മുരളീധരൻ

ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് കരസ്ഥമാക്കിയാണ് ലക്ഷ്മി മികച്ച നേട്ടം കൈവരിച്ചത്. ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന കാലം മുതൽ നിരവധി കലാ മത്സരങ്ങളിൽ സമ്മാനാർഹയായിരുന്നു ലക്ഷ്മി മുരളീധരൻ. ഭവൻസ് സംസ്ഥാന ഫെസ്റ്റിലും ചിന്മയ മിഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഗീത പാരായണ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥ മാക്കിയിട്ടുണ്ട്. “സ്പെൽ ൻ റൈറ്റ് ” സംസ്‌ഥാന തല മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ തുടർച്ചയായി ഹാട്രിക് വിജയം ലക്ഷ്മിയെ തേടി എത്തി.

തൊടുപുഴയിൽ നടന്ന അക്ഷരശ്ലോക സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവും, ഗുരുവായൂർ ദേവസ്വം സംസ്‌ഥാന തലത്തിൽ നടത്തി വരുന്ന നാരായണീയ പാരായണ മത്സരത്തിലും, പൂന്താനം കാവ്യോചാരണ മത്സരത്തിലും വിവിധ വർഷങ്ങളിലായി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

കേരള ഗണിത ശാസ്ത്ര പരിഷത്ത് നടത്തിയ മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിൽ 8ഉം,9ഉംറാങ്ക് നേടിയിരിന്നു .വീണ, ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ കലകളിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട് ലക്ഷ്മി. ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവാനിലും, അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിലും പഠനം പൂർത്തിയാക്കിയ ലക്ഷ്മിക്ക് ഒരു വർഷം പാലാ ബ്രില്ല്യന്റിന്റെ മികച്ച പരിശീലനം ലഭിച്ചിരുന്നു.

കൂടൽമാണിക്യം തെക്കേ നടയിൽ ഇൻകം ടാക്സ് പ്രാക്ടീഷണർ കെ ആർ മുരളീധരന്റെയും ജിഎസ്ടി കൺസൾട്ടന്റ് ശ്രീവിദ്യയുടെയും മകളായ ലക്ഷ്മിക്ക് പഠന ശേഷം സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യാനാണ് ആഗ്രഹം.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..