കോഴിക്കോട് സർവ്വകലാശാല നാഷണൽ മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി

ഇരിങ്ങാലക്കുട : കോഴിക്കോട് സർവ്വകലാശാല കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് അസെൻഡ് -23 ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

2 ദിവസങ്ങളിലായി 5 വേദികളിൽ നടന്ന മത്സരങ്ങളിൽ 50 ൽ അധികം കോളേജുകളിൽ നിന്നു 600 ഓളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

continue reading below...

continue reading below..ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച രണ്ടാം വർഷ ബി.ബി.എ വിദ്യാർഥികൾ ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് ഗെയിം എന്നിവയിൽ ഒന്നാം സ്ഥാനവും, ഫിനാൻസ് ടീമിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്‌ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

You cannot copy content of this page