ഇരിങ്ങാലക്കുട : ഫാ. ജോർജ് പ്ലാശ്ശേരി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം, ചെറുതിരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്ന ഫാ. ജോർജ് പ്ലാശ്ശേരി (80) അന്തരിച്ചു. സി.എം.ഐ ദേവമാതാ പ്രവിശ്യ, തൃശൂർ അംഗമാണ് . താഴെക്കാട്, കണ്ണിക്കര പ്ലാശ്ശേരി ചാതേലി മാത്യൂ & മറിയം ദമ്പതികളുടെ മകൻ ആണ്.
ആദ്യത്തെ മലയാളം കംപ്യൂട്ടർ ലിപിയായ പ്ലാശ്ശേരി ഫോണ്ട് സ്ഥാപിച്ചത് ഫാ. ജോർജ് പ്ലാശ്ശേരി ആണ്.
സംസ്കാരം ഫെബ്രുവരി 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് മൊണാസ്റ്ററി ചാപ്പലിൽ നടക്കും.
അന്തിമോപചാരം അർപ്പിക്കാൻ താഴെ പറയുന്നിടങ്ങളിൽ സൗകര്യം ഉണ്ട്. 9.00 – 10.00: സാന്ത്വനം, അമല, തൃശൂർ രാവിലെ 10.30 – 11.30: സിഎംഐ പ്രൊവിൻഷ്യൽ ഹൗസ്, പട്ടൂരിക്കൽ, തൃശൂർ 12.30 – 2.30: ക്രൈസ്റ്റ് മൊണാസ്റ്ററി ചാപ്പൽ, ഇരിങ്ങാലക്കുട , തുടർന്ന് 2.30 ന് സംസ്‌കാര ശുശ്രൂഷകൾ ക്രൈസ്റ്റ് മൊണാസ്ട്രി ചാപ്പൽ ആരംഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com