മഹാത്മാഗാന്ധിയെ വിസ്മൃതിയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കാൻ പ്രതിജ്ഞയെടുത്ത് യുവകലാസാഹിതി സാംസ്കാരിക ജാഗ്രതായാത്ര ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ 9 വരെ നടക്കുന്ന മഹാത്മാഗാന്ധി ജീവിക്കുന്ന രക്തസാക്ഷി എന്ന സാംസ്കാരിക ജാഗ്രതാ യാത്രക്ക് ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ സ്വീകരണം നൽകി.

യുവകലാസാഹിതി സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ. വത്സലൻ വാതുശ്ശേരി ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിനു സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ പുരസ്കാര ജേതാക്കളായ കലാനിലയം രാഘവൻ, എം കെ അനിയൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാജീവ്, അശ്വിൻ എം ബി എന്നിവരെ ആദരിച്ചു.

‘പാടാം നമുക്ക് പാടാം’ എന്ന കൂട്ടായ്മയിലെ ഗായകരും ജാഥാംഗങ്ങളുൾക്കൊള്ളുന്ന ഗായകസംഘവും അവതരിപ്പിച്ച ഗാനസന്ധ്യയും ഇന്ത്യാക്കടവ് പി ഓ എന്ന നാടകവും ഉണ്ടായി.

എം സി രമണൻ തെളിയിച്ച സ്നേഹജ്വാലയുടെ വെളിച്ചത്തിൽ ഭരണഘടനാ ആമുഖം ചൊല്ലി മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ എന്നും ഉയർത്തിപ്പിടിക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.

സംസ്ഥാന-ജില്ലാ നേതാക്കളായ സി വി പൗലോസ് , സോമൻ താമരക്കുളം ഈ ആർ ജോഷി, രത്നമണി, ജ്യോതിലക്ഷ്മി എന്നവരും മണ്ഡലം നേതാക്കളായ കെ.കെ. കൃഷ്ണാനന്ദ ബാബു, അഡ്വ രാജേഷ് തമ്പാൻ, വി എസ് വസന്തൻ, റഷീദ് കാറളം കെ എസ് ഇന്ദുലേഖ, വി പി അജിത്കുമാർ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page