‘ത്രിപുടി’യുടെ ആദ്യത്തെ കൂടിയാട്ട അവതരണമായ ഉൻമത്ത വിക്രമം കൂടിയാട്ടം ഇന്ന് വൈകിട്ട് 6 മണിക്ക്

ഇരിങ്ങാലക്കുട : ത്രിപുടി യുടെ ആദ്യത്തെ കൂടിയാട്ട അവതരണമായ ഉൻമത്ത വിക്രമം കൂടിയാട്ടം മാർച്ച് 31 വൈകിട്ട് 6 മണിക്ക് നടനകൈരളിയുടെ കൊട്ടിച്ചേതം സ്റ്റുഡിയോ തീയേറ്ററിൽ അരങ്ങേറും. പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അഭിനയിയ്ക്കുന്ന ഈ കൂടിയാട്ടം കാളിദാസൻ്റെ വിക്രമോർവശീയം നാടകത്തിലെ നാലാം അങ്കമാണ്. ഈ നാടകത്തിലെ ആദ്യത്തെ മൂന്ന് അങ്കങ്ങൾ ഉൾച്ചേർത്ത് വിക്രമോർവ്വശീയം കൂടിയാട്ടം ഗുരു വേണുജി മുമ്പേ തന്നെ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.

ഉന്മത്തവിക്രമത്തിൻ്റെ ആട്ടപ്രകാരമെഴുതി ചിട്ടപ്പെടുത്തിയ സൂരജ് നമ്പ്യാർ തന്നെയാണ് പ്രധാന വേഷമായ പുരൂരവസ്സിനെ അരങ്ങിലെത്തിയ്ക്കുന്നത്.

മിഴാവിൽ കലാമണ്ഡലം രാജീവും, കലാമണ്ഡലം ഹരിഹരനും, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളം സരിതാ കൃഷ്ണകുമാറും പിൻതുണയേകും. കലാമണ്ഡലം വൈശാഖ് ചമയം കൈകാര്യം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page