ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിൻജന്റ് തൊഴിലാളികൾക്ക് നൽകിയ ആദരവ് വ്യത്യസ്ത അനുഭവമായി. കേരള ടാക്സ് പ്രാക്ടീഷണേർസ് അസ്സോസ്സിയേഷൻ ഇരിങ്ങാലക്കുട മേഖലയാണ് സമൂഹത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി നാടിന്റെ നന്മക്കായി വിശിഷ്ട സേവനം നടത്തുന്ന ശുചീകരണ തൊഴിലാകളെ ആദരിച്ചത്.
ഠാണാ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് മേഖല പ്രസിഡന്റ് കെ. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസൺ മൈക്കിൾ ഗിഫ്റ്റ് കൂപ്പണുകൾ വിതരണം ചെയ്‌തു. ചടങ്ങിൽ ട്രഷറർ വി. രതീഷ്, ജോജി ചാക്കോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive