ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അഡ്മിനിസ്ട്രേറ്റർ ലീന ഗോപിനാഥ് വൃക്ഷ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്യുകയും പാസ്റ്റിക്ക് ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ചടങ്ങിൽ പ്ലസ്ടു വിദ്യാർത്ഥിനി ദയ സേതു മോഹൻ പ്രസംഗം അവതരിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ പരിസ്ഥിതി കവിത ആലപിച്ചു . പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർ ഡുമായി വിദ്യാർത്ഥികൾ റാലി നടത്തി. പരിസ്ഥിതിയെ കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ കൺവീനർ പ്രിൻസി ജയകുമാർ ‘ ജോ. കൺവീനർ അഭിജിത്ത് ,എൻ. ആർ. ദിവ്യ, കെ. ശ്രീ പ്രിയ, സിന്ധു അനിരുദ്ധൻ, നിമ്മി ശ്രീകുമാർ , സൗപർണിക നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.
ശാന്തിനികേതനിൽ വൃക്ഷ തൈ നട്ടു ക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു
