ഫ്രഞ്ച് ചിത്രം “വിന്റർ ബോയ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 2 ന് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2022 ലെ വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ” വിന്റർ ബോയ് ” എന്ന ഫ്രഞ്ച് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 2 ന് സ്ക്രീൻ ചെയ്യുന്നു. ലൂക്കാസ് എന്ന 17 കാരന്റെ ശിഥിലമാകുന്ന കൗമാര ജീവിതമാണ് ചിത്രം പറയുന്നത്.

പിതാവിന്റെ ആകസ്മികമായ മരണം ലൂക്കാസിനെ പിടിച്ചുലയ്ക്കുന്നു. പാരീസിൽ താമസിക്കുന്ന സഹോദരനും കൂടെ ഇപ്പോൾ താമസിക്കുന്ന അമ്മയ്ക്കുമിടയിൽ ലൂക്കാസിന് സ്നേഹത്തിനും പ്രതീക്ഷയ്ക്കും വേണ്ടി പൊരുതേണ്ടി വരുന്നു. 122 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O