എന്റർടൈൻമെന്റ് : സ്കാർലെറ്റ് ദി വേവ് ഓഫ് ആർട്സിന്‍റെ ആഭിമുഖ്യത്തിൽ ചാലക്കുടി ചോല ആർട് ഗാലറിയിൽ ‘സ്പ്രെഡിങ്ങ് ടോൺസ്’ ചിത്രപ്രദർശനം ആരംഭിച്ചു. ചിത്രകാരികളടക്കം രണ്ടു ഡസനിലേറെ കലാപ്രവർത്തകരുടെ നൂറിലേറെ ചിത്രങ്ങൾ കലാസ്വാദകർക്ക് വ്യത്യസ്തവും സവിശേഷവുമായ അനുഭവമാകും. നിറങ്ങളുടെയും വർണ്ണങ്ങളുടെയും പുതുമയാർന്ന ആവിഷ്കാരമികവിന്റെയും ചാരുത വ്യത്യസ്തമായ സൃഷ്ടികളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ പ്രദർശനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗ്രാമീണവും നാഗരികവുമായ കാഴ്ചപ്പാടുകളിലൂടെ മനുഷ്യജീവിതത്തിന്‍റെയും പ്രകൃതിയുടെയും വ്യത്യസ്തമായ മുഖങ്ങൾ സ്പ്രെഡിങ്ങ് ടോൺസിൽ കാഴ്ചകളാവുന്നു. സമകാലിക ഇന്ത്യൻ ചിത്രകലയുടെ ശക്തി സൗന്ദര്യങ്ങളും വളർച്ചയും രേഖപ്പെടുത്തുന്ന ചിത്രപ്രദർശനം മെയ് 18 മുതൽ 22 വരെ ചോല ആർട് ഗാലറിയിൽ നടക്കും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews