ഇരിങ്ങാലക്കുടയിൽ മെയ് ദിന റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സർവ്വദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി സി.ഐ.ടി.യു – എ.ഐ.ടി.യു.സി ട്രേഡ് യൂണിയൻ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലി നടത്തി. നൂറുകണകിന് തൊഴിലാളികൾ പങ്കെടുത്ത് ഇരിങ്ങാലക്കുട മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് സമാപിച്ചു.

തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗവും കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും, ഐക്യ ട്രേഡ് യൂണിയൻ കൺവീനറുമായ കെ.എ. ഗോപി അദ്ധ്യക്ഷനായി.

എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, വി.എ. മനോജ്കുമാർ, റഷീദ് കാറളം, അജിത രാജൻ, മോഹനൻ വലിയാട്ടിൽ, കെ.കെ.ജോളി, രജിത വിജീഷ് തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് കെ.കെ.ശിവൻ സ്വാഗതവും,സി.ഐ.ടി.യു.സി ഏരിയാ പ്രസിഡണ്ട് സി.ഡി.സിജിത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD