നടവരമ്പ് : നടവരമ്പ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ വായനപക്ഷാചരണം റിട്ടയേഡ് അധ്യാപകനും എഴുത്തുകാരനുമായ സണ്ണി പുത്തൻചിറ ഉദ്ഘാടനം ചെയ്തു. ഒഴിവുവേളകൾ വായനാവേളകളാക്കാൻ അക്ഷരപ്പൂന്തണൽ എന്ന പേരിൽ ഒരു വായനമൂലയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, ഹെഡ്മിസ്ട്രസ്സ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീഷ്മ സലീഷ്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന സി.വി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് സീന എം.കെ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം ‘സണ്ണിമാഷും കുട്ട്യോളും ‘ എന്ന സംവാദപരിപാടിയും നടന്നു.
