കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ സ്റ്റാളിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ സ്റ്റാളിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷനായിരുന്നു.

നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ഐ.സി.എൽ. സി.ഇ.ഓ ഉമ അനിൽകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയകുമാർ, കെ ജി സുരേഷ്, ഐ വി ഷൈൻ, കെ എ പ്രേമരാജൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിവിധങ്ങളായ നൂറിലേറെ സ്റ്റാളുകളും അമ്മ്യൂസ്‌മെന്റ് പാർക്കും ഇത്തവണ എക്സിബിഷൻ സെൻററിൽ ഉണ്ട്. കൊട്ടിലക്കൽ പറമ്പിലാണ് ഇത്തവണയും എക്സിബിഷൻ സെൻററിൽ ഉള്ളത്.

You cannot copy content of this page