രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യമാക്കിയ നടപടിക്കെതിരെ ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച്

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യമാക്കിയ നടപടിക്കെതിരെ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച് നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

Continue reading below...

Continue reading below...


ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, ജസ്റ്റിൻ ജോൺ, എ സി സുരേഷ്, വി.സി വർഗീസ് തോമസ് കോട്ടോളി, സത്യൻ തേനാഴിക്കുളം, കുര്യൻ ജോസഫ്, അഡ്വ. പി ജെ തോമസ്, ആസറൂദീൻ കളക്കാട്ട് തുടങ്ങിയവർ നേതൃത്വം നൈറ്റ് മാർച്ചിന് നൽകി.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD