ദേശാടനം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അന്തരിച്ച നടൻ ഇന്നസെൻറ്ന് – ഈ പുരസ്കാരം അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായിരിക്കുമെന്നു മന്ത്രി പി. രാജീവ്

ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാള സിനിമ ചരിത്രത്തിലെ പ്രമുഖനായ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അന്തരിച്ച ചലച്ചിത്ര നടൻ ഇന്നസെൻറ്ന്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള ഇന്നസെൻറ്ന് ദേശാടനം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പ്രഥമ പുരസ്കാരം ഏറ്റവും പ്രിയങ്കരമായിരിക്കുമെന്നു അവാർഡ് ദാനം നിർവഹിച്ചു കൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നസെൻറ് ന്റെ സഹധർമ്മിണി ആലിസ്, മകൻ സോണറ്റ് എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. എം.എം വർഗീസ് അധ്യക്ഷനായ പരിപാടിയിൽ മന്ത്രി ആർ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി.

2023 ജനുവരി അവസാനം ഗാന്ധി പാർക്കിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരം ഇന്നസെൻറ്ന് സമർപ്പിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി.വി രാജേഷ്, അഡ്വക്കേറ്റ് പി. സന്തോഷ് ഭവദാസൻ, സെക്രട്ടറി കെ. ശിവകുമാർ, മനോജ് കാന, സുരേഷ് പൊതുവാൾ, യു.പി ജോസഫ്, ജോസ് ജെ. ചിറ്റിലപ്പിള്ളി ,വി.എ മനോജ് കുമാർ, ഉല്ലാസ് കളക്കാട്ട് എന്നിവർ വേദിയിൽ സന്നിഹിതരായി.

ചലച്ചിത്ര നടൻ, സിനിമ നിർമാതാവ്, ഗ്രന്ഥകർത്താവ്, ചാലക്കുടി മണ്ഡലത്തിന്റെ പ്രതിനിധി, മലയാള സിനിമതാര സംഘടനയുടെ പ്രസിഡൻറ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ ഇന്നസെന്റിന് ഈ പ്രഥമ പുരസ്കാരം സമ്മാനിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണെന്ന് ആണ് ജൂറി ഏകകണ്ഠമായി വിലയിരുത്തിയത്. മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രഗത്ഭ വ്യക്തികൾ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം തീരുമാനിച്ചിട്ടുള്ളത്.

പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകൻ ജയരാജ്, ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന, തിരക്കഥാകൃത്തും സംവിധായകനുമായ സുരേഷ് പൊതുവാൾ എന്നിവരാണ് ജൂറി അംഗങ്ങൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page