നടവരമ്പ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ചിന്റെ പുനർ സംഗമം ഏപ്രിൽ 23ന്

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 1983 എസ്.എസ്.എൽ.സി മയിൽപീലി ബാച്ചിന്റെ പുനർ സംഗമം ഏപ്രിൽ 23ന് രാവിലെ 10:30ന് സ്കൂൾ അങ്കണത്തിൽ ചേരും. തങ്ങളെ പഠിപ്പിച്ച ഗുരുനാഥൻ മാർക്ക് ഗുരുദക്ഷിണ ആയി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് മഹാനേത്രദാനം ക്യാമ്പ് സംഘടിപ്പിക്കുന്നു.

Continue reading below...

Continue reading below...

മുൻ പ്രധാന അധ്യാപിക പാലാഴി ഇന്ദിര ടീച്ചറുടെ സ്മരണാർത്ഥം മകൻ പ്രദീപ് പാലാഴി നൽകിയ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ ക്യാമറ സംവിധാനത്തിന്റെ സമർപ്പണവും ചടങ്ങിൽ നടക്കും. കൂടാതെ പ്ലസ് ടു വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന് നൽകിയ ലാപ്ടോപ്പുകൾ ഫാനുകൾ ലൈറ്റുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ വിതരണവും കൂടെയുള്ള സുഹൃത്തുക്കളുടെ ചികിത്സാ ചെലവുകൾ തുടങ്ങിയ പദ്ധതികളുടെ സമർപ്പണവും നടക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം 1983 മയിൽപീലി എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് അനൂപ് സി, സെക്രട്ടറി കെ.വി ഗണേഷ്, ചീഫ് കോഡിനേറ്റർ ഡോ. കെ.ട്ടി പ്രേംകുമാർ കമ്മിറ്റി മെമ്പർ സെബി കെ.എ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD