ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ആറാം ദിവസമായ ബുധനാഴ്ച ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങിൽ കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർലി, വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി സ്വാഗതവും കൗൺസിലർ ആർച്ച അനീഷ് നന്ദിയും പറഞ്ഞു. അഭയ ഭവൻ, ആശ്രയ ഭവൻ, പ്രതീക്ഷാ ഭവൻ എന്നീ സ്ഥാപനങ്ങളിലെ ഭരണാധികാരികളെ ചടങ്ങിൽ ആദരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O