ഇരിങ്ങാലക്കുട : ദേശീയതലത്തിൽ സമഗ്രമായ അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോളേജുകളെ മൂല്യനിർണ്ണയം ചെയ്യുന്ന ആധികാരികതയുള്ള ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി സെൻ്റ് ജോസഫ്സ് കോളേജ്. രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം ഈ നേട്ടം കരസ്ഥമാക്കിയത്.
വിവിധതലങ്ങളിൽ കലാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ ഇങ്ങനെ:
മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിലൂടെ കോമേഴ്സ് ഡിപ്പാർട്ട്മെന്റും കുറഞ്ഞ ഫീസിൽ കൂടിയ നിലവാരം നൽകി ജേർണലിസം ഡിപ്പാർട്ട്മെന്റും ദേശീയതലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി.
മികവുറ്റ പ്രകടനത്തോടെ ബി.സി.എ ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി.
ജേണലിസം ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 51 ഉം സംസ്ഥാന തലത്തിൽ അഞ്ചാം റാങ്കുമുണ്ട്.
സംസ്ഥാന തലത്തിൽ ആറാം റാങ്ക് കോളേജിലെ മുഴുവൻ ആർട്സ്, കോമേഴ്സ്, സയൻസ് ഡിപ്പാർട്ട്മെൻ്റുകൾ കരസ്ഥമാക്കി.
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 54 ഉം സംസ്ഥാന തലത്തിൽ ഏഴാം റാങ്കു മുണ്ട്.
എല്ലാ ആർട്സ് ഡിപ്പാർട്ടുമെന്റുകളും ഒന്നിച്ച്, ദേശീയ തലത്തിൽ 93-ാമതും എത്തി.
നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രിൻസിപ്പൽ അനുമോദിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com