ഇരിങ്ങാലക്കുട : സംസ്ഥാന ലഹരിവര്‍ജ്ജന സമിതിയുടേയും ഫ്രീഡം 50ന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കുന്ന മാധവിക്കുട്ടി സ്മാരക പുരസ്‌കാരം സിന്ധു.പി.വി മാപ്രാണത്തിന് സമ്മാനിക്കും. ‘ഓര്‍മ്മകള്‍’ എന്ന മികച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കൂടാതെ പല കവിതാ സമാഹാരങ്ങളിലും സിന്ധുവിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഴിക്കാട്ടുകോണം സ്വദേശിനിയാണ് സിന്ധു.
ചെന്ത്രാപ്പിന്നി എസ്.എന്‍.യുവജന കലാസമിതി,മയൂഖം സാഹിത്യ സാംസ്‌കാരിക വേദി, ജവഹര്‍ ബാലവിഹാര്‍ കുട്ടികളുടെ ദേശീയ സംഘടന ജില്ലാ കമ്മിറ്റിയുടെയും,ഹോളിക്രോസ് ഹൈസ്‌ക്കൂള്‍ ചങ്ങാതിക്കൂട്ടത്തിന്റെയും ആദരവുകള്‍ ലഭിച്ചിട്ടുണ്ട്.
സപ്തംബര്‍ 5 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന അദ്ധ്യാപക ദിനാഘോഷചടങ്ങിൽ വെച്ച് ഋഷിരാജ്‌സിങ് ഐ പി എസ് പുരസ്‌ക്കാരം സമ്മാനിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com