വല്ലക്കുന്ന് : സ്ഥിരം അപകട മേഖലയായ പോട്ട മൂന്നുപീടിക സംസ്ഥാന പാതയിലെ വല്ലക്കുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വല്ലക്കുന്ന് ജങ്ഷനിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കരുവന്നൂർ തേലപ്പിള്ളി തേക്കാനത്ത് മംഗലൻ വർഗീസ് മകൻ സജിത്ത് (58) മരിച്ചു. കല്ലേറ്റുംകര റെയിൽവേ ഓർബ്രിഡ്ജ് കഴിഞ്ഞു വലതുവശത്തുള്ള പുതിയ ഫ്രൂട്ട്സ് കട നടത്തുകയാണ് സജിത്ത്.
ഇരു വാഹനങ്ങളും റോഡിന്റെ കിഴക്ക് ഭാഗത്തുനിന്ന് വരുകയായിരുന്നു. സജിത്ത് ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തെ തുടർന്ന് റോഡരികിലെ മതിലിൽ ചെന്ന് ഇടിക്കുകയും പൂർണ്ണമായും തകർന്ന നിലയിലുമാണ്. ബൈക്ക് യാത്രികനും പരിക്കുണ്ട്.
സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4:30ന് കരുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. അമ്മ ഫിലോമിന. ഭാര്യ റാണി. മക്കൾ മേഖ, എൽമീറ. മരുമകൻ ആൽവിൻ.
സംസ്ഥാനപാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഒരു ഇടം കൂടിയാണ് ഈ മേഖല. ബ്ലാക്ക് സ്പോട്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ വേഗത കുറച്ചു പോകുവാൻ ഉള്ള അപകടം മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive