വല്ലക്കുന്ന് : വല്ലക്കുന്ന് ചെമ്മീൻ ചാലിൽ തിരുവനന്തപുരം സ്വദേശിയായ നിപ്മർ വിദ്യാർത്ഥി അച്ചു എം എസ് (19) മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട.കെ.എസ്.ആർ.ടി സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്.
ബാച്‌ലർ ഇൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോടിക് (ബി പി ഓ) ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം രണ്ടു സുഹൃത്തുക്കൾക്കൊപ്പം രാത്രി 7 മണിക്ക് കുളിക്കാൻ എത്തിയതായിരുന്നു.

കല്ലേറ്റുംകരയിൽ വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം സൈക്കിൾ എടുത്ത് യാത്ര ചെയ്യവേ വല്ലക്കുന്നിലെ ചെമ്മീൻചാൽ കുളം ശ്രദ്ധയിൽപ്പെടുകയും സുഹൃത്തുക്കളോടൊപ്പം ഇന്ന് അവിടെ ആദ്യമായി കുളിക്കാൻ എത്തുകയും ആയിരുന്നു .
കുളിക്കാൻ കുളത്തിൽ ചാടിയ ഉടനെ കുളത്തിൽ ഉണ്ടായിരുന്ന വലയിൽ പെടുകയായിരുന്നു എന്ന് പറയുന്നു കൂട്ടുകാരനെ കാണാതായപ്പോൾ സമീപത്തുള്ളവരുടെ സഹായം തേടി സുഹൃത്തുക്കൾ എത്തുകയും തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി മൃതദേഹം എട്ടുമണിക്ക് ശേഷം പുറത്തെടുക്കുകയും ആയിരുന്നു.
മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി നിപ്മറിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുത്തെ വീട്ടിലേക്ക് കൊണ്ട് പോയി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





