ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഏപ്രിൽ 28 മുതൽ മെയ് 8 വരെ നടത്തുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി വിളക്കു കൊളുത്തി. ശനിയാഴ്ച രാവിലെ കിഴെക്കെ നടപ്പുരയിൽ ചടങ്ങ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്‌ഘാടനം നിർവഹിച്ചു.
ഭക്തജനങ്ങൾക്ക് അരി, പഞ്ചസാര, എണ്ണ , നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, പച്ചക്കറികളും സമർപ്പിച്ചു. ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പള്ളി വേണുഗോപാല മേനോൻ ആദ്യ സമർപ്പണം നിർവഹിച്ചു. തുടർന്ന് ബാലൻ കണ്ണോളി, വോൾഗ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എടയത്ത് ഗോപകുമാറും കുടുംബവും, മറ്റു ഭക്തജനങ്ങൾ എന്നിവരും സമർപ്പണം നടത്തി.
ദേവസ്വം ഭരണസമിതി അംഗം ബിന്ദു, ദേവസ്വം ജീവനക്കാർ, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും, അഡ്വ അജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

