സെന്റ് ജോസഫ്സ് കോളേജിൽ ‘ബയോക്രിപ്സിസ്’ അന്താരാഷ്ട്ര സെമിനാർ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), മൈക്രോബയോളജി ആൻഡ് ഫോറൻസിക് സയൻസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ “ലൈഫ് സയൻസിലും ഫോറൻസിക് സയൻസിലും നൂതന ഗവേഷണ സാധ്യതകൾ ” എന്ന വിഷയത്തിൽ നവംബർ 24-ന് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജി പി.ഡി.യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ICRI-യിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ. കെ. ധൻപാൽ ഉദ്ഘാടനം ചെയ്തു. മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.എസ്. ശ്രീലക്ഷ്മി സ്വാഗതം ആശംസിച്ചു.

സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാംസ് കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, വകുപ്പ് മേധാവി ഡോ. അതുൽ സന്ദീപ്, ഡിപ്പാർട്ട്മെന്റ് സെക്രട്ടറി റെനി മേരി വർഗീസ് എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി കുമാരി അനശ്വര നന്ദി രേഖപ്പെടുത്തി.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും പഠനങ്ങളും അവതരിപ്പിച്ചു. ന്യൂയോർക്കിലെ സണ്ണി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ. അരുൺകുമാർ വി., ഫിലിപ്പീൻസിലെ റിക്കോലറ്റസിലുള്ള സാൻസ് സെബാസ്റ്റ്യൻ കോളേജിലെ ക്രിമിനോളജി വിഭാഗം പ്രൊഫസർ ഡോ. ജെസ്സി മേയ് ഹാംഡാഗ്, ഡോ. കെ. ധൻപാൽ, പോലീസ് സർജൻ ഡോ. ഷ്രീൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ലൈഫ് സയൻസ്, ഫോറൻസിക് സയൻസ് മേഖലകളിലെ പുതിയ ഗവേഷണ പ്രവണതകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, പ്രായോഗിക സാധ്യതകൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്നതായി സെമിനാർ. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും അന്താരാഷ്ട്ര വിദഗ്ധരുമായി സംവദിക്കാനും വിജ്ഞാനം പങ്കുവെക്കാനും സെമിനാർ മികച്ച വേദിയായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page