കൂടൽമാണിക്യം കൂട്ടംകുളം നികത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണം – ജില്ലാ കളക്ടർക്ക് കത്ത് നൽകി സ്വദേശി ജാഗരൺ മഞ്ച്

ഇരിങ്ങാലക്കുട : നൂറ്റാണ്ടുകളുടെ പൈതൃകവും വിശ്വാസ പാരമ്പര്യവുമുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള കൂട്ടംകുളം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഉടൻ നിർത്തി വക്കുന്നതിന് ജില്ലാ കളക്ടർ അടിയന്തിര ഉത്തരവു പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശി ജാഗരൺ മഞ്ച് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ തൃശൂർ ജില്ലാ കളക്ടർക്ക് കത്തു നൽകി.

കൂട്ടംകുളം നവീകരണത്തിനും സ്മാരക നിർമ്മാണത്തിനുമായി സർക്കാർ അനുവദിച്ച കോടിക്കണക്കിനു രൂപയുടെ ഉപയോഗം സംബന്ധിച്ച് അന്വേഷണത്തിന് വിഭഗ്ദസമിതിയെ നിയമിയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ക്ഷേത്ര സാമീപ്യത്തിലുള്ള ജലാശയത്തിൻ്റെ ഉടമസ്ഥത റവന്യൂ വകുപ്പ് കൂടൽമാണിക്യ ക്ഷേത്രo ദേവസ്വത്തിനു കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോടും സ്വദേശി ജാഗരൺ മഞ്ച് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധമായി ഉടൻ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ രൂപപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Construction work on the Koodalammanikyam kuttankulam should be stopped immediately – Swadeshi Jagaran Manch writes a letter to the District Collector

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page