ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി കൂടൽമാണിക്യം ക്ഷേത്രം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ വിത്തു വിതയ്ക്കൽ ചടങ്ങു നടന്നു

ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ അത്തം നാളിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി ക്ഷേത്രം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ വിത്തു വിതയ്ക്കൽ ചടങ്ങു നടന്നു. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനുരത്‌ന നെൽവിത്തുകൾ ആണ് ഇവിടെ കര നെൽ കൃഷിക്കായി വിതച്ചത്. 90 ദിവസം മൂപ്പുള്ള നെൽവിത്തായതിനാൽ ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിലേക്ക് ഉത്തമമാണ് ഈ ഇനം നെല്ല് . ജൂലായ് 30ന് ആണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലം നിറ.

ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗം ബിന്ദു, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു. ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗം അഡ്വ. അജയ് കുമാർ, സ്വാഗതവും രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു. ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page