എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സൗഹൃദ ദിനത്തോടനുബന്ധിച്ച് എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷവും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കായി മാനേജർ ഡോ. സി.കെ രവിയും വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മറ്റു ഭാരവാഹികളും ചേർന്നു സ്വരുകൂട്ടിയ ധനസഹായം കൈമാറലും നടത്തി.

കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സി ജി സിൻല നിർവ്വഹിച്ചു. ജീവിത നിപുണതകളെ കുറിച്ച് എസ്.എൻ.എൽ.പി സ്കൂൾ അധ്യാപിക സുമിത എൻ എസ് ക്ലാസ് നയിക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്കായി സ്കിറ്റ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.


കറസ്‌പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. സൗഹൃദ കോ -ഓർഡിനേറ്റർ അർച്ചന സത്യൻ, പി.ടി.എ പ്രസിഡന്റ് കുമാരൻ എ.സി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page