ക്രിസ്തുമസ് നക്ഷത്ര നിർമാണവും വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ ഫിസിക്സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി നക്ഷത്രങ്ങളുടെ നിർമാണവും വിതരണവും നടത്തികൊണ്ട് ക്രിസ്തുമസിനെ വരവേൽക്കുകയാണ്.

ഫിസിക്സ്‌ വിഭാഗത്തിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ട്രൈനിങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി എൽ. ഇ. ഡി നക്ഷത്ര നിർമാണ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചിരുന്നു.പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം.

ഫിസിക്സ്‌ വിഭാഗം മേധാവി മിസ്സ്‌. മധു സി. എ യുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്.ഇതേ തുടർന്ന് വിദ്യാർത്ഥിനികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നക്ഷത്രങ്ങൾ നിർമിക്കുകയായിരുന്നു.കോളേജ് പരിസരത്തിലുള്ള വീടുകളിൽ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page