ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ക്രൈസ്റ്റ് കോളേജിന്റെ (ഓട്ടോണമസ്) സാമ്പത്തിക ശാസ്ത്ര വിഭാഗം സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR), കൊച്ചി എന്നിവയുമായി സഹകരണ കരാർ ഒപ്പുവച്ചു. 2024 ഡിസംബർ 7-ന് കോളേജിൽ നടന്ന ചടങ്ങിൽ ഈ ധാരണാപത്രം കൈമാറി.
സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിൽ ഗവേഷണവും നയപരിഷ്‌കരണ നിർദ്ദേശങ്ങളും ഉൾപ്പെടുന്ന ഈ കരാർ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണ മേഖലയിലുള്ള പുതിയ സാധ്യതകൾ തുറക്കുന്നു.
കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് കരാറിൽ കോളേജിനെ പ്രതിനിധീകരിച്ചു, CPPR-ന്റെ അസോസിയേറ്റ് കണ്ണൻ പി.ആർ. CPPR-നെ പ്രതിനിധീകരിച്ചു. സാമ്പത്തിക ശാസ്ത്രീയ ഗവേഷണ മേഖലയിലെ പുതിയ വഴിത്തിരിവിനാണ് ഈ സംയുക്താഭിമുഖ്യം തുടക്കമിടുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com