സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സെമിനാറും, മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മെയ് 30 സി.ഐ.ടി.യു.സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വർഗ്ഗീയതയ്ക്കെതിരെ വർഗ്ഗ ഐക്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി.ഡി.സിജിത്ത് അദ്ധ്യക്ഷനായി. സി.ഐ.ടി യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത രാജൻ, രജിത വിജീഷ്, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

continue reading below...

continue reading below..


ചടങ്ങിൽ വെച്ച് ഏരിയായിലെ വിവിധ ഘടകയൂണിയനുകൾ സംഭാവന ചെയ്ത വിവിധ മെഡിക്കൽ ഉപകരണങ്ങൾ യു.പി.ജോസഫ് ഏറ്റുവാങ്ങുകയും, അവയെല്ലാം ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായ കെ.സി. പ്രേമരാജൻ, ടി.എൽ. ജോർജ്ജ്, യു.പ്രദീപ് മേനോൻ എന്നിവർക്ക് കൈമാറുകയും ചെയ്തു.


വീൽ ചെയറുകൾ, വാക്കറുകൾ, ഓക്സിജൻ കോൺസൻട്രേറ്റ് മെഷീൻ, വാട്ടർ ബെഡ്, കമ്മോഡ് ചെയർ, ഡയാപ്പറുകൾ എന്നിങ്ങനെ 2.5 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് യൂണിയനുകൾ സംഭാവനയായി നൽകിയത്. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി സ്വാഗതവും, ട്രഷറർ ഇ.ആർ. വിനോദ് നന്ദിയും പറഞ്ഞു.

You cannot copy content of this page