ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ചെയർപേഴ്സൺ സോണിയഗിരി ശനിയാഴ്ച ചെയർപേഴ്സൺ സ്ഥാനം രാജി വെക്കുന്നു. ശനിയാഴ്ച 3 മണിക്ക് സെക്രെട്ടറിക്ക് രാജിക്കത്ത് നൽകും. കോൺഗ്രസിലെ ധാരണ പ്രകാരമാണ് രാജി . 5 വർഷത്തെ ഭരണ കലയളവിൽ മൂന്നു പേർക്കായിട്ടാണ് വനിതാ സംവരണമുള്ള ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസ് വീതം വച്ചിട്ടുള്ളത്. ആദ്യത്തെ കാലയളവ് സോണിയ ഗിരിക്കും, പിന്നീട വരുന്ന കാലയളവ് സുജ സജീവ് കുമാർ, മേരി കുട്ടി ജോയ് എന്നിവർക്കുമാണ്
Continue reading below...

Continue reading below...
താൻ രാജിവെക്കുന്ന വിവരം നിലവിലെ ചെയർപേഴ്സൺ സോണിയഗിരി ഔദ്യാഗികമായി സമൂഹ മാധ്യമങ്ങളിൽ വെള്ളിയാഴ്ച രാത്രി അറിയിച്ചു. ഇതുവരെ സഹകരിച്ച ഏവരോടും അവർ നന്ദി അറിയിച്ചിട്ടുണ്ട്. നിലവിലെ ചെയർപേഴ്‌സൺ രാജിവെച്ച ഒഴിവിലേക്ക് പുതിയ ആളെ തിരഞ്ഞെടുക്കണത്തിനുള്ള പ്രക്രിയക്ക് രണ്ടാഴ്ചയിലധികം സമയമെടുക്കും.
അധികാര താല്പര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ഇത്തരം വീതംവെപ്പുകൾകൊണ്ട് നയങ്ങൾക്കും നിലപാടുകൾക്കും ഭരണത്തുടർച്ചക്കും എത്രമാത്രം ഗുണം ചെയ്യും എന്നുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയേറുന്നു
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD