ഇരിങ്ങാലക്കുട : തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ നടത്തിയ CATC (combined annual training camp) സെന്റ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ സമാപിച്ചു.
തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ ആണ് ക്യാമ്പ് നടത്തിയത്. മെയ് 19ന് തുടങ്ങി 28ന് അവസാനിച്ച പരിശീലന ക്യാമ്പിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലേതായി 524 കേഡറ്റുകളും ഓഫീഷ്യൽസും പങ്കെടുത്തു. ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബിജോയ് ബി. ക്യാമ്പ് നയിച്ചു. എൻസിസി എറണാകുളം ഗ്രൂപ്പ് കമാൻഡർ കോമഡോർ ഹരി കൃഷ്ണൻ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കോളേജിൽ ഒരുക്കിയിട്ടുള്ള അമർ ജവാൻ സ്മാരകത്തിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു.
ഡ്രിൽ, ആയുധപരിശീലനം, ദുരന്ത നിവാരണ പരിശീലന ക്ലാസുകൾ, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും പ്രകൃതിപഠനം, വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം, സൈബർ, റോഡ് സുരക്ഷാബോധവൽക്കരണം, ലൈഫ് മിഷൻ റാലി, സ്ത്രീ സുരക്ഷ, ആർത്തവബോധവൽക്കരണം, ആർമി റിക്രൂട്ട്മെന്റ് കരിയർ തുടങ്ങിയ സെഷനുകളും നടന്നു.
വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദഗ്ദർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി കെ നായർ, ക്യാപ്റ്റൻമാരായ ലിറ്റി ചാക്കോ, സിജി പി. എം, ലഫ്റ്റനന്റുമാരായ ലവ്ജി കെ എൻ, ഡോ. ഷഹീത കെ എസ്, ഇന്ദു , സുബേദാർ മേജർമാരായ പദം റാണ, രാധാകൃഷ്ണൻ K, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ മഞ്ജു മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
മികച്ച പെർഫോർമൻസിന് ആലുവ യു. സി. കോളേജും ശ്രീ കേരളവർമ്മ കോളേജും ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O