ടേബിൾ ടെന്നിസിൽ ദേശീയ താരങ്ങളുടെ തിളക്കവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമി

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഭൂരിഭാഗം താരങ്ങളും ക്രൈസ്റ്റ് അക്കാദമിയിൽ നിന്ന്.

ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ 17 വിഭാഗം,മധ്യപ്രദേശിൽ വച്ച് നടന്നു അണ്ടർ 14, അണ്ടർ 19 വിഭാഗം കേരള ടീമിലെ പകുതി താരങ്ങളും ക്രൈസ്റ്റ് ടേബിൾ അക്കാദമിയിൽ നിന്നാണ് അക്കാദമിയിലെ താരങ്ങളായ ടിയാ, ടിഷാ, ഹെലൻ, ജൂലിയ, പവ്യ, ഇസബെല്ല , സ്നൂജ, ജഹോഹാസ്, സാമുവൽ എന്നിവരാണ് കേരള ടീമിൽ ഇടം നേടിയത്.

കൊൽക്കത്തയിൽ വച്ച് നടക്കുന്ന ജൂനിയർ യൂത്ത് നാഷണൽസിൽ അക്കാദമിയിലെ ഇരട്ട സഹോദരികളായ ടിയ ടിഷ ഇടം നേടി. ഇൻഡോറിൽ വച്ച് നടക്കുന്ന കേഡറ്റ് സബ്ജൂനിയർ നാഷണൽസിൽ ഇരട്ട സഹോദരിമാർക്കൊപ്പം അക്കാദമിയിലെ ആൻ സിബി, ജൂലിയ ജിജോ, ജവാന ജിനിൽ എന്നിവർ ഇടം നേടി.

ഭോപ്പാലിൽ വച്ച് നടന്ന സി.ബി.എസ്.ഇ ദേശീയ മത്സരത്തിൽ ജോസ് പവിന്‍,ഹൃഷികേശ്എന്നിവർ ഇടം നേടി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോമസ് കോളേജിൽ സ്ഥിതിചെയ്യുന്ന ടേബിൾ ടെന്നീസ് അക്കാദമിയിൽ ദിവസവും 6 മണിക്കൂർ പരിശീലനം നടക്കുന്നു, പരിശീലകരായ മിഥുൻ ജോണി, ആദർശ് ടോം എന്നിവരാണ് ഈ വർഷത്തെ ക്യാഡറ്റ് സബ്ജൂനിയർ കേരള ടീമിൻറെ പരിശീലകർ.


You cannot copy content of this page