ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബും കൊച്ചൗസേപ്പ് ചിററ്ലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ‘പാർപ്പിടം’ പ്രോജക്ടിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറിക്ലബ്ബ് നടവരമ്പിലുള്ള ജൂനോ ആന്റണിയുടെ കുടുംബത്തിനു് വീടുവയ്ക്കുവാൻ സഹായം നൽകി.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറിക്ലബ്ബ് പ്രസിഡന്റ് ഡേവീസ് കരപറമ്പിൽ താക്കോൽദാനം നിർവഹിച്ചു. ഡിസ്ട്രിക്ക്ട് ഡയറക്ടർ ടി.പി സബാസ്റ്റ്യൻ, സെക്രട്ടറി ജോജോ കെ. ജെ, ക്ലബ്ബ് ഭാരവാഹികളായ പി.ടി ജോർജ്ജ്, ജോൺ കെ. വി, സി. ഡി. ജോണി എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O