നഗരസഭ പരിധിയിൽ അനുമതിയില്ലാതെ കെട്ടിടം പണിയുകയോ നിലവിലെ കെട്ടിടത്തിൽ മാറ്റം വരുത്തുകയോ ചെയ്തവർ ജൂൺ 30ന് മുൻപ് വിവരം നഗരസഭയിൽ അറിയിക്കേണ്ടതാണ്

അറിയിപ്പ് : തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പിന്റെ 22/3/2023 ലെ ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടം പണിയുകയോ നിലവിൽ നികുതി അടയ്ക്കുന്ന കെട്ടിടത്തിൽ മാറ്റം വരുത്തുകയോ ചെയ്ത കെട്ടിട ഉടമകൾ 2023 ജൂൺ 30ന് മുൻപ് 9 B ഫോം മുഖേനെ വിവരം നഗരസഭയിൽ അറിയിക്കേണ്ടതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നഗരസഭ റവന്യൂ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page