ഇരിങ്ങാലക്കുട : കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ഷാറ്റൊ കുരിയൻ ചുമതലയേറ്റു. ഇരിങ്ങാലക്കുട രാജിവ് ഗാന്ധി മന്ദിരത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ സാനിധ്യത്തിൽ കെ കെ ശോഭനനിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്. കെ കെ ശോഭനൻ അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് നേതൃസംഗമം ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്സിക്കൂട്ടീവ് അംഗം എം.പി ജാക്ക്സൺ മുഖ്യാതിഥിയായിരുന്നു.
നേതൃസംഗമത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് അനിൽ കുമാർ, ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് രജനി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കിരൺ ഒറ്റാലി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുബീഷ് കാക്കനാടൻ, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ടി ആർ, ബാസ്റ്റിൻ ഫ്രാൻസീസ്, ഹൈദ്രോസ്, അഡ്വ. ജോസ് മൂഞ്ഞേലി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O