ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനം ജൂൺ 25 ഞായറാഴ്ച്ച 3 മണിക്ക് കല്ലട റിജൻസി ഹോട്ടലിന്റെ എതിർവശം- ഇ.ടി.സി ഹാളിൽ വച്ച് നടത്തുന്നു.
പ്രശസ്ത പുരോഗമനപക്ഷ എഴുത്തുകാരനും ശക്തിബോധി ഗുരുകുലം ആശ്രമത്തിലെ ആചാര്യനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ അശോകൻ ചരുവിൽ, മേഖല പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം, ഡോ.കെ.പി.ജോർജ്, സനോജ് രാഘവൻ, ഡോ. പി.എസ്. ജലജ സന്തോഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.
കലാസാഹിതൃ വിദ്യാഭ്യാസ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ആദരം നൽകുന്ന ‘നേട്ടം 2023 ‘ ഉം സംഘടിപ്പിച്ചിട്ടുണ്ടെന്നും യൂണിറ്റ് പ്രസിഡണ്ട് കെ.ജി. സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com