അമ്മന്നൂർ പരമേശ്വരൻ (കുട്ടൻ) ചാക്യാർക്ക് മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക നാട്യധർമി പുരസ്കാരം

ഇരിങ്ങാലക്കുട : പാറക്കടവ് നാട്യധർമി കലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂത്ത് കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരൻ ചാക്യാർക്ക് (കുട്ടൻ) മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക നാട്യധർമി പുരസ്കാരം നൽകി ആദരിക്കും. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

2024 ജനുവരി 20ന് വൈകിട്ട് അഞ്ചരയ്ക്ക് മൂഴിക്കുളം സൗമിത്രം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ പുരസ്കാരം വിതരണം ചെയ്യുമെന്ന് നാട്യധർമി പ്രസിഡന്റ് അഡ്വ. കെ എൻ ശർമ്മ, സെക്രട്ടറി കെ എൻ കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു.


ചെണ്ട വാദകൻ കലാമണ്ഡലം ഉണ്ണികൃഷ്ണന് മട്ടാമ്പിള്ളിൽ പരമേശ്വര മേനോൻ സ്മാരക നാട്യധർമി പുരസ്കാരവും, സന്ദീപ് കാളത്തിമേക്കാട്ട് സ്മാരക നാട്യധർമി പുരസ്കാരം കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ നാരായണനും നൽകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page