ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ’എസ്’എസ് യൂണിറ്റ് ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മാനവരാശിയെ തകർക്കുന്ന, യുവജനതയെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെക്കുറിച്ച് കുട്ടികളിലും കൗമാരക്കാരിലും ബോധവത്ക്കരണം നടത്തുക, ജീവിതമാണ് ലഹരി എന്ന ആശയം കുട്ടികളിൽ വളർത്തുക, ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്നീ വിവിധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻ എസ് എസ് വൊളന്റിയേഴ്സ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
തൃശൂർ മേഖലാ വൊക്കേഷണൽ എക്സ്പോ വേദിയിൽ തൃശൂർ, ഇടുക്കി ജില്ലകളിൽ നിന്നുമുള്ള അദ്ധ്യാപകർ, വിദ്യാർത്ഥികൾ വിവിധ കമ്മിറ്റി കൺവീനർമാർ, ജനപ്രതിനിധികൾ, സംഘടനാ നേതാക്കൾ, പി.ടി.എ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾക്ക് മുന്നിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ സതീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ സൂരജ് ശങ്കർ, സുരേഖ, ഷമീർ, ജയൻ എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews