കല്ലേറ്റുംകര : നാടിനു അഭിമാനമായി ദേശീയ അംഗീകാരമായ പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഈ വർഷത്തെ ഹാസ്മുഖ്ഷാ മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായ കല്ലേറ്റുംകര സ്വദേശി ആൽവിൻ ആൻ്റോ തുളുവത്തിന്റെ വീട്ടിലെത്തി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ് ഫഷണൽ കല്ലേറ്റുംകര സ്വദേശി ആൽവിൻന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് അർഹനായത്.
സമൂഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ഗവേഷണം ദേശീയതലത്തിൽ ശ്രദ്ധിക്കപെട്ടു എന്നത് വളരെ അഭിനന്ദിനിയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങളാണ് ആൽവിൻ ആന്റോയെ പുരസ്കാരത്തിന് അർഹനാക്കിയത്. 2024 ജനുവരിയിൽ വഡോദരയിൽ നടക്കുന്ന ഹാസ്മുഖ്ഷാ അനുസ്മരസ്മണ പ്രഭാഷണത്തിൽ പുരസ്കാരം സമ്മാനിക്കും.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ , ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ , വൈസ് പ്രസിഡന്റ് രതി സുരേഷ്, മെമ്പർമാരായ ടി വി ഷാജു, മേരി ഐസക്, ജിഷ ബാബു, സവിത ബിജു, പൊതുപ്രവർത്തകനായ ഷാജു, ഷാജൻ കളിവളപ്പിൽ, ഷാജു ജോസഫ് എന്നിവരും മന്ത്രിക്കൊപ്പം ആൽവിനെ അഭിനന്ദിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com