പ്രതിഷേധ കൂട്ടായ്മയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക, ആർ.എസ്.എസ് ബി.ജെ.പി അജണ്ട തിരിച്ചറിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട ഏരിയാ സി.ഐ.ടി.യു, കർഷക സംഘം, കെ.എസ്.കെ.ടി.യു, സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ. ഡിക്സൺ പ്രതിഷേധ കൂട്ടായ്മയും ജ്വാലയും ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.എ. ഗോപിയുടെ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജോർജ്ജ്, കെ.കെ.സുരേഷ് ബാബു, കെ.വി.മദനൻ, മല്ലിക ചാത്തുക്കുട്ടി, എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ, എം.ബി.രാജു മാസ്റ്റർഎന്നിവർ സംസാരിച്ചു.

കർഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ സ്വാഗതവും സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് സി.ഡി. സിജിത്ത് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page