കോടതി കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ജീവനക്കാരിയുടെ സ്കൂട്ടർ മോഷണം ചെയ്ത കേസിൽ യുവാവിനെ അറസ്റ് ചെയ്തു

ഇരിങ്ങാലക്കുട : പോക്സോ കോടതിയിലെ ജീവനക്കാരുടെ സ്കൂട്ടർ കോടതി കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി മേലെപുത്തൂർ വീട്ടിൽ ആഞ്ചലിൻ (25) ആണ് അറസ്റ്റിൽ ആയത്.

പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ ആഞ്ചലിൻ കോടതി ജീവനക്കാരിയുടെ സ്കൂട്ടറിന്‍റെ താക്കോൽ തന്ത്രപരമായി കൈക്കലാക്കി സ്കൂട്ടർ മോഷണം ചെയ്തു കടന്നു കളയുകയായിരുന്നു.

continue reading below...

continue reading below..


സംഭവദിവസം കോടതിയിൽ ഉണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി മോഷണ കേസിലെ പ്രതിയായ ആഞ്ചലിൻ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഉണ്ടായിരുന്നതായും, സംഭവത്തെ തുടർന്ന് അഞ്ജലി ഒളിവിൽ പോയിരിക്കുകയാണെന്ന് വിവരം ലഭിച്ചു.

ഫോൺ ടവറുകളും എ ഐ ക്യാമറകളും സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നും ഇയാൾ കുറ്റിപ്പുറത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അവിടുത്തെ രഹസ്യ സങ്കേതത്തിൽ നിന്നും പ്രതിയെ സാഹസികമായി പിടി കൂടുകയായിരുന്നു.


മോഷണം ചെയ്ത സ്കൂട്ടർ കുറ്റിപ്പുറത്തു നിന്നും പോലീസ് കണ്ടെത്തി. പ്രതിയുടെ പേരിൽ പുതുക്കാട്, തൃശ്ശൂർ റെയിൽവേ, എറണാകുളം റെയിൽവേ, പൂക്കാട്ടുപാടം, ആലപ്പുഴ നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകൾ ആയി 13 ഓളം മോഷണക്കേസുകൾ ഉണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവിന്‍റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ് എച്ച് അനീഷ് കരീമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്.

എസ് ഐ മാരായ എം എസ് ഷാജൻ, സി എം ക്ലീറ്റസ്, കെ ആർ സുധാകരൻ, എസ് ഐ പ്രസന്നകുമാർ, സി.പി.ഒമാരായ സജു, രാജശേഖരൻ, ഷാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You cannot copy content of this page