മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വിജേഷ് (36 ) എന്നയാളെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി യുടെ ചുമതലയുള്ള ഡി.വൈ.എസ്.പി സി.ആർ സന്തോഷ് ന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനിഷ് കരീം, സബ് ഇൻസ്പെക്ടർ ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

Continue reading below...

Continue reading below...


മെയ് 22 ന് മാപ്രാണത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയപ്പെടുത്താൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഒറിജിനൽ സ്വർണത്തെ വെല്ലുന്ന വളകളിൽ ഹാൾമാർക്ക് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പല ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തി ലക്ഷങ്ങൾ തടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


ഇത്തരം വ്യാജ ആഭരണങ്ങൾ നിർമിച്ച് നൽകുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ ഐ.പി.എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ് ഐ എൻ കെ . അനിൽ കുമാർ, എ എസ് ഐ ഉല്ലാസ് പൂതോട്ട്, എസ് സി പി ഒ രഞ്ജിത്ത്, സി പി ഒ മാരായ വിപിൻ ഗോപി, രാഗേഷ് എന്നിവർ ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD