കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. കെ.പി.എ തൃശൂർ റൂറൽ പ്രസിഡൻറ് സി എസ് ഷെല്ലിമോൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ മുഖ്യാതിഥിയായിരുന്നു.

കെ പി എ സംസ്ഥാന പ്രസിഡൻറ് ഷിനോദാസ് എസ് ആർ സംഘടന റിപ്പോർട്ട് കെപിഎ തൃശൂർ റൂറിൽ സെക്രട്ടറി റീല്‍ജോ വി യു ജില്ലാ പ്രവർത്തന റിപ്പോർട്ട്, കെ.പി.എ തൃശൂർ റൂറൽ ട്രഷറർ വിജോഷ് എം എൽ വരവ് ചിലവ് കണക്കുകൾ, ഓഡിറ്റ് കമ്മിറ്റി മെമ്പർ മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോർട്ട്, ജില്ലാ നിർവാഹക സമിതി അംഗം ബിനേഷ് പി എ പ്രമേയ അവതരണം എന്നിവ നിർവഹിച്ചു.

Continue reading below...

Continue reading below...


തൃശ്ശൂർ റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ ജി ലാൽ, സംസ്ഥാന വൈസ് പ്രസിഡൻറ് അഭിജിത്ത് ജി പി, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസ് സി, ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, ഡി സി ആർ ബി എസ് വൈ സുരേഷ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്, ഇരിങ്ങാലക്കുട ഐ എസ് എച്ച് ഒ അനീഷ് കരീം, കെ പി തൃശ്ശൂർ സിറ്റി സെക്രട്ടറി എസ് ഗോപാലകൃഷ്ണൻ, കെ പി എ തൃശൂർ സിറ്റി പ്രസിഡൻറ് സി വി മധു, കെ പി എ തൃശൂർ റൂറൽ നി സെക്രട്ടറി കെ പി രാജു, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം ബിജു കെ എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സന്തോഷ് കുമാർ എസ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ സിജു കെ എസ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD