ഇരിങ്ങാലക്കുട : തൃശൂർ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സിനിമാ സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്സിംഗിന് സ്നേഹാദരവ് നൽകുന്നു. മെയ് 26 ന് വൈകിട്ട് 3മണിക്ക് ഇരിങ്ങാലക്കുട എസ്എൻ എച്ച്എച്ച്എസ് ഹാളിൽ വച്ച് കൃഷ്‌ണകുമാർ മാപ്രാണം അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഡോ. സി.കെ. രവി മുഖ്യാതിഥി ആയിരിക്കും. ഡോ. പ്രഭാകരൻ പഴശ്ശി പ്രതാപ്സിംഗിനെ ആദരിക്കും. പി.കെ. ഭരതൻ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സമരൻ തറയിൽ, വി.യു.സുരേന്ദ്രൻ, കെ.ആർ.കിഷോർ, ഡോ. എ.വി.അമ്പിളി, പി.എൻ.സുനിൽ, ഷീന കാർത്തികേയൻ ജയലക്ഷ്മിടീച്ചർ, ഹരി.കെ.ഇരിങ്ങാലക്കുട ഉണ്ണികൃഷ്ണൻ കിഴുത്താണി, രാധാകൃഷ്‌ണൻ വെട്ടത്ത്, ജോസ് മഞ്ഞില, സുനിത പീതാംബരൻ, ഇരിങ്ങാലക്കുട ബാബുരാജ്, സുധാകരൻ.കെ തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com